KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: കുട്ടികൾക്കും, സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പോക്സോ കോടതി കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ഹൈകോടതി ചീഫ് ജസ്റ്റീസ് മണികുമാറും വെർച്ച്വൽ ഉൽഘാടനം നടത്തി. കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് കോടതി സ്ഥാപിച്ചത്.
കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ.യെ സബ്ബ് ജഡ്ജ് എസ്. സൂരജ് പൊന്നാടയണിയിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് എൻ ചന്ദ്രരശേഖരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻസീഫ് ആമിനക്കുട്ടി, എം. സതീഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രശാന്ത്, വി. സത്യൻ കെ. വിജയൻ, എ. വിനോദ്കുുമാർ, പി.’ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *