KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചിച്ചു

കൊയിലാണ്ടി: കോവിഡ് 19 ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനും അല്ലാത്തവർക്ക് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശത്തിൻ്റെ ഭാഗമായി കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ ഇന്ന് മുതൽ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. 

കൊയിലാണ്ടി ബസ്സ്റ്റാന്റിലെ നവീന കാൻ്റീനിലാണ് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണ വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, കൌൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, മാങ്ങോട്ടിൽ സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ, ജെ.എച്ച്.ഐ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *