KOYILANDY DIARY

The Perfect News Portal

ഡ്രോൺ ക്യാമറയുടെ സഹായത്തോടെ കൊയിലാണ്ടി പോലീസ് നിരീക്ഷണം ശക്തമാക്കി

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി, അത്തോളി ‘കൊയിലാണ്ടി ടൗൺ, ഹാർബർ, തുടങ്ങിയ സ്ഥലങ്ങളിൽ .  ഡ്രോൺ ക്യാമറയുടെ ‘സഹായത്തോടെ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.ആർ. ഹരിദാസിനാണ് ക്രമസമാധാന ചുമതല. നഗരത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ജനങ്ങൾ അനാവശ്യമായി നഗരത്തിലെക്ക് വരുന്നത് കുറഞ്ഞിട്ടുണ്ട്. കടലോര മേഖലയിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ പോലീസെത്തി വിരട്ടി ഓടിച്ചിരുന്നു.
ബീവ്റേജ് ഔട്ട്ലറ്റുകൾ പൂട്ടിയതിനാൽ വ്യാജവാറ്റുകാർ വീണ്ടും സജീവമാകുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവരുടെ കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി. വ്യാജ വാറ്റുകാരെ കുറിച്ച് വിവരം ശേഖരിച്ച ശേഷമാണ് ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത് പുഴയോരത്തെ രഹസ്യ കേന്ദ്രങ്ങളിലെക്ക് പോകാൻ നേരത്തെ തോണിയുണ്ടായിരുന്നെങ്കിലും കേടായതിനാലും. ചില കേന്ദ്രങ്ങൾ ഹിൽ ഏരിയ ആയതും പോകാൻ പറ്റാത്ത സ്ഥലങ്ങളയതിനാലുമാണ് ഡ്രോണിൻ്റെ സഹായം തേടിയത്.
കൂടാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും മനസ്സിലാക്കാൻ സാധിക്കും കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എം പീസിന്റെ നേതൃത്വത്തിൽ ഓൾ കേരള ഡ്രോൺ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗങ്ങളായ അഭിജിത്ത് അരിക്കുളം, അനുരാഗ് പൊയിൽക്കാവ് തുടങ്ങിയവരാണ് ഡ്രോൺ നിയന്ത്രിച്ചത്. ഡി.വൈ.എസ്.പി. ആർ. ഹരിദാസിനൊപ്പം എസ്.ഐ. മാരായ കെ. രാജേഷ്, പി. പി. മോഹന കൃഷ്ണൻ, തുടങ്ങിയവരും നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *