KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്ക് അഭിമാനമായി 3 വയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

കൊയിലാണ്ടി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കൊയിലാണ്ടിയിൽ നിന്നും കൊച്ചു മിടുക്കൻ. 2021 ൽ പുതിയ റെക്കോർഡ് സ്ഥാപിച്ചാണ് സിദ്ധാന്ത് എ. കെ എന്ന കൊച്ചു മിടുക്കൻ. മുന്ന് വയസ്സും നാല് മാസവും പ്രായത്തിൽ ഒരു മിനിറ്റിൽ 71 കോമേഷ്യൽ ലോഗോ തിരിച്ചറിഞ്ഞാണ് റെക്കോർഡ് സ്ഥാപിച്ചത്. സമ്മാനമായി മെഡലും പ്രശസ്തി പത്രവും ലഭിച്ചു. കൊയിലാണ്ടി ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷിന്റെയും കോക്കലൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കീർത്തിയുടെയും മകനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ പൗത്രനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *