KOYILANDY DIARY

The Perfect News Portal

കൊച്ചി മെട്രോയുടെ മൂന്നാം സെറ്റ് ട്രെയിന്‍ കൊച്ചിയില്‍ എത്തി

കൊച്ചി: മെട്രോയുടെ മൂന്നാം സെറ്റ് ട്രെയിന്‍ കൊച്ചിയില്‍ എത്തി. മൂന്ന് കോച്ചുകള്‍ അടങ്ങിയ ട്രെയിനാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഒന്‍പത് ദിവസമെടുത്ത് 710 കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ബുധനാഴ്ചയാണ് ഇവ കൊച്ചിയിലെത്തിയത്. കോച്ചുകള്‍ നിര്‍മ്മിക്കുന്നത് ആന്ധ്രയിലെ ശ്രി സിറ്റിയിലുള്ള കോച്ച്‌ നിര്‍മ്മാണ ഫാക്ടറിയായ അല്‍സ്റ്റോമിലാണ്. ഇവിടെ നിന്നും 13നാണ് പുറപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ദ്ദ ചുഴലിക്കാറ്റ് കാരണമാണ് യാത്ര വൈകിയത്. ഇന്ന് പുലര്‍ച്ചെ മുട്ടം യാര്‍ഡിലേക്ക് മാറ്റി. മൊത്തം 75 കോച്ചുകള്‍ അഥവ 25 ട്രെയിനുകളാണ് കൊച്ചിക്ക് ആവശ്യമുള്ളത്. അതില്‍ ഒന്‍പത് എണ്ണം ആദ്യഘട്ടത്തില്‍ എത്തുന്നത്. നേരത്തെ ജാനുവരി 10നും ജൂലൈ എട്ടിനുമായി ആദ്യ രണ്ട് കോച്ചുകള്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *