KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവം: ഭക്തിസാന്ദ്രമായി പളളിവേട്ട

കൊയിലാണ്ടി: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവം: ഭക്തിസാന്ദ്രമായി പളളിവേട്ട. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവത്തിൻ്റെ മുഖ്യ ചടങ്ങായ പള്ളിവേട്ട വെള്ളിയാഴ്ച നടന്നു. വൈകീട്ട് പഞ്ചാരിമേളത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ചെന്താമരാക്ഷൻ, ശ്രീധരൻ എന്നീ കൊമ്പനാനകളുടെ അകമ്പടിയിൽ ഗുരുവായൂർ വലിയ വിഷ്ണുവിന്റെ മുകളിലാണ് കൊങ്ങന്നൂരമ്മ പുറക്കാട് കൊപ്പരക്കണ്ടത്തിലേക്ക് എഴുന്നള്ളിയത്. നേരത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആചാരവരവുകൾ ക്ഷേത്രത്തിലെത്തി. വൈകീട്ട് ‌ശീവേലിയും സന്ധ്യാവിളക്കിനും ശേഷമായിരുന്നു പള്ളിവേട്ട എഴുന്നള്ളിപ്പ്.

കമ്മനകുളങ്ങരയിലും കൊപ്പരക്കണ്ടത്തിലും വെടിക്കെട്ടുമുണ്ടായിരുന്നു. ശനിയാഴ്ച ആറാട്ട് നടക്കും. എഴുന്നള്ളത്ത് സി.കെ.ജി. ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയശേഷം ചടങ്ങുകൾ നടക്കും. വെടിക്കെട്ടിനുശേഷം പാലൂർ മഹാവിഷ്ണുക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് തുടരും. പാലൂർ ക്ഷേത്രക്കുളത്തിലെ കുളിച്ചാറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത് തിരകെ കൊങ്ങന്നൂർ ക്ഷേത്രത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *