KOYILANDY DIARY

The Perfect News Portal

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ കൊയിലാണ്ടി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: പാചക തൊഴിലാളികൾക്ക് 25000 രൂപ പലിശരഹിത വായ്പ അനുവദിക്കണമെന്നും, 300 പേരെയെങ്കിലും വെച്ച് കൊണ്ട് വിവാഹങ്ങൾ നടത്തുവാൻ അനുമതി നൽകണമെന്നും കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ നേതാവ് മുജീബ് പാലക്കൽ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസീസ് തിക്കോടി അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഹമീദ്, വി. നൗഫൽ, സലീം പാലക്കുളം, ഹാഷിം കൊയിലാണ്ടി, വി.വി. സന്തോഷ്, ആയിശ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *