KOYILANDY DIARY

The Perfect News Portal

പിക്കപ്പ് വാൻ ലോറിയിലിടിച്ച് ക്ലീനർക്ക് പരിക്ക്

കൊയിലാണ്ടി: പിക്കപ്പ് വാൻ ലോറിയിലിടിച്ച് ക്ലീനർക്ക് പരിക്ക്. പോണ്ടിച്ചേരി കാരക്കൽ സ്വദേശി യേശുദാസൻ (50) ആണ് പരിക്കേറ്റത്. ദേശീയ പാതയിൽ നന്തി ടോൾ ബൂത്തിനു സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്നും മൽസ്യം കയറ്റി കാസർകോടേക്ക് പോവുകയായിരുന്നു. ലോറിയും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. ടോൾ ഇല്ലാത്തതിനാൽ ഇവിടെ വെളിച്ചം ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *