KOYILANDY DIARY

The Perfect News Portal

കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു: താന്‍ നിരപരാധി: അമീറുല്‍ ഇസ്ലാം

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം. തനിക്ക് ഈ കൊലപാതകവുമായി ഒരു ബന്ധവുന്നുമില്ലെന്നും ജിഷയെ മുന്‍ പരിചയം ഉണ്ടായിരുന്നില്ലെന്നും അമീര്‍ പറഞ്ഞു. കേസില്‍ കോടതിയുടെ വിധി കേട്ട ശേഷം ജയിലിലേക്ക് പോവുമ്ബോഴായിരുന്നു അമീറുളിന്റെ പ്രതികരണം.

തനിക്ക് ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ലെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും അമീര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കെസെന്ന് വിലയിരുത്തിയ കോടതി പ്രതി സമൂഹത്തിലേക്ക് തിരിച്ച്‌ വരുന്നത് ഭീഷണിയാണെന്നും വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ വധ ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *