KOYILANDY DIARY

The Perfect News Portal

കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സത്യാഗ്രഹം നടത്തി

കൊയിലാണ്ടി: ‘കേരളം പിന്നോട്ട് – മദ്യത്തിലൂടെ’ എന്ന ബാനറിൽ  കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിൽ താലൂക്ക് ഓഫീസ് സത്യാഗ്രഹം നടത്തി. സർക്കാർ മദ്യനയം മാറ്റണം – സമൂഹം പ്രതികരിക്കണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സത്യാഗ്രഹം. ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ സിക്രട്ടറി പപ്പൻകന്നാട്ടി മുഖ്യ പ്രഭാഷണം നടത്തി.
വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. വി. കെ. ദാമോദരൻ, പുതുക്കുടി ഹമീദ്, നജീബ് ടി. വി. എം,
പ്രമോദ് സമീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *