KOYILANDY DIARY

The Perfect News Portal

ജനതാദൾ (എസ്) അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു  

കൊയിലാണ്ടി:  ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. പ്രതിപക്ഷ കക്ഷികളുടെ  മുന്നേറ്റത്തിൽ വിളറി പൂണ്ടു, കോടതി വിധി തനിക്ക് എതിരെ എന്ന് മനസിലാക്കിയ അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ ആണ്‌ അടിയന്തരാവസ്ഥ ഇന്ത്യയിൽ നടപ്പിൽ വരുത്തിയത്. പ്രതിപക്ഷ കക്ഷികളുടെ  മുഴുവൻ നേതാക്കളെയും അറസ്റ്റചെയ്തു ജയിലിൽ അടച്ചു.
ന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ മുൻകൈ എടുത്ത നേതാക്കൾ അടക്കം ഈ ജനാധിപത്യ വിരുദ്ധ നടപടിയിൽ വിലപിച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായി അടിയന്തരാവസ്ഥ മാറി. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട്‌ സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡന്റ്‌ പി. കെ. കബീർ സലാല, സി. കെ. സുധീർ കുമാർ, കെ. ഷാജി,  റമീസ് കാപ്പാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *