KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ യുവമോർച്ച പ്രവർത്തകർ ലഹരിവിരുദ്ധ ദിനം ആചരിച്ചു

കൊയിലാണ്ടി: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ യുവമോർച്ച പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന ഗവൺമെൻ്റ് കൊറോണയുടെ  കാലഘട്ടത്തിൽ പോലും മദ്യവും മറ്റു ലഹരി ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. ബീവറേജിൽ നിന്നും മദ്യം വാങ്ങാൻ സ്പെഷ്യൽ ആപ്പ് പുറത്തിറക്കിയത് അതിന് തെളിവാണ്. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് പല യുവജനസംഘടനകളും ഇന്ന് പിന്നാക്കം പോയിരിക്കുകയാണ്.
ഈ അവസരത്തിൽ യുവമോർച്ച കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. യുവാക്കളും അവരുടെ കുടുംബാംഗങ്ങളും ലഹരി ഉപയോഗിക്കുകയില്ലെന്നും, സ്വന്തം സമയവും പണവും ഉപയോഗിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുമെന്നും യുവാക്കൾ പ്രതിജ്ഞയെടുത്തു.
യുവ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ലിബിൻ ബാലുശ്ശേരി ഉദ്ഘാടനംചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി സ്വരൂഹ്  പ്രതിജ്ഞ ചൊല്ലികൊടുത്തു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഭിൻ അശോകൻ അധ്യക്ഷത ഹിച്ചു. ചടങ്ങിൽ അഡ്വ. പി സത്യൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഷംജിത്‌, രാഹുൽരാജ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *