KOYILANDY DIARY

The Perfect News Portal

കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം വി. പി ടവറിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.എം.എ നാസർ ഉദ്ഘാടനം ചെയ്തു. യു.കെ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി.ഉല്ലാസ്, സി. പ്രശാന്ത്, മനോജ് എന്നിവർ സംസാരിച്ചു.

പുതിയ അച്ചടി നിരക്ക് കാർഡ് ചടങ്ങിൽ പ്രകാശനം ചെയ്തു. ജി.എസ്.ടിയും അസംസ്‌കൃത വസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റവും കാരണം ആഗസ്റ്റ് 1 മുതൽ പുതിയ അച്ചടി നിരക്ക് നിലവിൽ വരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് 13ന് കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽവെച്ച് ജില്ലാ സമ്മേളനം നടക്കും. മേഖലാ ഭാരവാഹികളായി രാജീവൻ ഇ.എം (പ്രസിഡണ്ട്), എം.എസ്. വികാസ് (സെക്രട്ടറി), പുഷ്പരാജ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *