KOYILANDY DIARY

The Perfect News Portal

കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ധര്‍ണ നടത്തി

കോഴിക്കോട്: ചരക്ക്-സേവന നികുതിയിലെ അപാകം പരിഹരിക്കണമന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ മാനാഞ്ചിറ സെന്‍ട്രല്‍ എക്സൈസ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

ജി.എസ്.ടി. വന്നതോടെ നിര്‍മാണമേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എം. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. നിര്‍മാണത്തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പറശ്ശേരി രവി, എ.ഐ.ടി.യു.സി. ജില്ലാ ജോയന്റ് സെക്രട്ടറി അഹമ്മദ്കുട്ടി കുന്നുമ്മല്‍, പി.വി. കൃഷ്ണന്‍, ബഷീര്‍ കുണ്ടായിത്തോട്, അബ്ബാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. നാഗരത്നന്‍, ജില്ലാ സെക്രട്ടറി ടി. മധു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *