KOYILANDY DIARY

The Perfect News Portal

കേരളകര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷന്‍

കൊയിലാണ്ടി :  കേരളകര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു. ജില്ലാ സെക്രട്ടറി പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി പ്രസിഡണ്ട് എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.ഷിജു, എം.എം.രവീന്ദ്രന്‍, ടി.വി.ഗിരിജ എന്നിവര്‍ സംസാരിച്ചു. ഏരിയയില്‍ 18,000 അംഗങ്ങളെ ചേര്‍ക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനു. 19,20 തിയ്യതികളിലായി ഗൃഹസന്ദര്‍ശനം നടത്തി അംഗങ്ങളെ ചേര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *