KOYILANDY DIARY

The Perfect News Portal

കെ.എസ്.ഇ.ബി.ജീവനക്കാര്‍ സൗജന്യ വയറിങ്ങ് നടത്തി

കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ കൊയിലാണ്ടി നോര്‍ത്തിലെ ജീവനക്കാര്‍ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അണേല ഭാഗത്താണ് ജീവനക്കാരുടെ സഹായ ഹസ്തം ലഭിച്ചത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.കെ. പ്രമീള, അസി. എക്‌സി. എഞ്ചിനീയര്‍ എം. കൃഷ്‌ണേന്ദു, അസി. എഞ്ചിനീയര്‍ ഇ. പ്രസീത് കുമാര്‍, സബ്. എഞ്ചിനീയര്‍മാരായ കെ.സി. രാജന്‍, എം. മോഹനന്‍, കെ.എസ്.ഇ.ബി. കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *