KOYILANDY DIARY

The Perfect News Portal

കിണർ നിർമ്മാണം: പുരുഷന്മാരുടെ കുത്തക തകർത്ത് കീഴരിയൂരിലെ തൊഴിലുറപ്പ് സ്ത്രീകൾ

കൊയിലാണ്ടി: തൊഴിലുറപ്പ് വിജയഗാഥയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കിണർ നിർമ്മാണം പൂർത്തിയായി. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മണ്ണാടിമ്മലിലാണ് സ്ത്രീകൾ കിണർ കുഴിച്ചത്. പതിനൊന്ന് കോൽ ആഴത്തിൽ കുഴിച്ചാണ് കിണറിൽ വെള്ളം കണ്ടത്.  സാധാരണയായി പുരുഷൻമാരുടെ കുത്തകയാണ് കിണർ നിർമ്മാണം. ഇതാണ് സ്ത്രീകൾ തകർത്തത്.

തൈക്കണ്ടി മീത്തൽ ഷർലിയുടെ നേതൃത്വത്തിൽ  കാർത്യായനി, ദേവകി, നാരായണി, വൽസല, ഇന്ദിര, സുമ, ഷർലി, എന്നിവർ  12 ദിവസമെടുത്താണ് കിണർ നിർമ്മാണം പൂർത്തിയാക്കിയത്. തൈക്കണ്ടി മനോജ് ആണ് കിണർ കുഴിക്കാനുള്ള മാർഗ്ഗ നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *