KOYILANDY DIARY

The Perfect News Portal

കൂടത്തായി കേസ്: പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് നല്‍കിയതായാണ് വെളിപ്പെടുത്തല്‍

കോഴിക്കോട്: കേരള മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് കൂടത്തായി കേസില്‍ അനുദിനം കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലുളള പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് നല്‍കിയതായാണ് പുതിയ വെളിപ്പെടുത്തല്‍.

കേരളത്തില്‍ സയലൈഡിന് വിലകൂടുതല്‍ ആയതിനാല്‍ തമി‍ഴ്നാട്ടില്‍ നിന്നുമാണ് പ്രജുകുമാര്‍ സയനൈഡ് എത്തിക്കുന്നത്. സയനൈഡ് വിതരണം ചെയ്യുന്നതിന് കോ‍ഴിക്കോട് പ്രത്യേക രഹസ്യ സങ്കേതമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പ്രജുകുമാറിന്‍റെ സമീപകാല സാമ്ബത്തിക വളര്‍ച്ചയും അന്വേഷണ പരിധിയില്‍ ഉല്‍പ്പെടുത്തുമെന്നും അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *