KOYILANDY DIARY

The Perfect News Portal

ജോളിയേയും റോയിയേയും അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പര ജോളിയേയും റോയിയേയും അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് സംബന്ധിച്ച്‌ അന്വേഷമാണ് കൃഷ്ണകുമാറിലേക്കെത്തിയിരിക്കുന്നത്.

ജോയിയേയും റോയിയേയും അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയെ പരിചയമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അത് ആരും കഴിക്കാറില്ല. ക്രൈംബ്രാഞ്ച് തന്നെ വിളിപ്പിച്ചിരുന്നു. ഹാജറാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

റേഷൻ കാർഡ് വിതരണം മാറ്റി

Advertisements

 

കൃത്യവും പഴുതടച്ചതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. വ്യാജ ഒസ്യത്ത് നിര്‍മിച്ചതില്‍ കൂടുതല്‍ പേര്‍ക്കുള്ള പങ്ക് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലടക്കം ജോളിക്ക് വിവിധ സഹായങ്ങള്‍ ചെയ്തു നല്‍കിയ 11 പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരില്‍ ഏഴ് പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ജോളിക്ക് സഹായം ലഭിച്ചിരുന്നതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *