KOYILANDY DIARY

The Perfect News Portal

കൂടക്കൽ മൊയ്തീന് മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ ആദരം


കൊയിലാണ്ടി: കേരളത്തിൽ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ഗ്രന്ഥശാലാ ദിനത്തിൽ ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റൻറ് ലൈബ്രേറിയൻ എന്നീ നിലകളിൽ 36 വർഷക്കാലം ഫറൂഖ് കോളജിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച കൂടക്കൽ മൊയ്തിനെ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. 

ടൗൺ വാർഡ് മെമ്പർ ഷർമ്മിന കോമത്ത് പൊന്നാടയണിയിച്ചു.  ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.    ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ലൈബ്രറി സെക്രട്ടറി കെ. ശ്രീധരൻ, കെ.പി. രാമചന്ദ്രൻ, സി. നാരായണൻ, എം.കെ. കുഞ്ഞമ്മത്, ടി.ചന്ദ്രൻ, എം.എം. കരുണാകരൻ, സുരേഷ് കീഴന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *