KOYILANDY DIARY

The Perfect News Portal

കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍​ നി​ല പരിശോധിക്കാന്‍ ഇ-​ഹാ​ജ​ര്‍ പ​ട്ടി​ക​യു​മാ​യി അ​ധ്യാ​പ​ക​ന്‍

പേ​രാമ്പ്ര: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍​ നി​ല പരിശോധിക്കാന്‍ ഇ-​ഹാ​ജ​ര്‍ പ​ട്ടി​ക​യു​മാ​യി അ​ധ്യാ​പ​ക​ന്‍. പേ​രാ​മ്പ്ര എ​ന്‍.​ഐ.​എം.​എ​ല്‍.​പി സ്കൂ​ള്‍ അധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ഇ​തു ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ലിങ്ക് വ​ഴി അ​വ​രു​ടെ റോ​ള്‍ ന​മ്ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ഹാ​ജ​ര്‍ ഇ​തി​ലൂ​ടെ അ​റി​യാം. ഓ​രോ ദി​വ​സ​ത്തെ​യും ക്ലാ​സി​ന്‍റെ മു​മ്പ്​ ന​ല്‍​കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച്‌ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​നും ക്ലാ​സി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ഹാ​ജ​ര്‍ റി​പ്പോ​ര്‍​ട്ട് ക്ലാ​സ് ഗ്രൂ​പ്പു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

ഓ​രോ യൂ​നി​റ്റി​ന്‍റെ​യും അ​വ​സാ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി എ​ത്ര ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു എ​ന്ന് ര​ക്ഷാ​ക​ര്‍​ത്താ​വി​ന് പ​രി​ശോ​ധി​ക്കാ​നും സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ ക​ഴി​യും. സ്വ​ന്തം ക്ലാ​സി​ല്‍​നി​ന്ന് തു​ട​ങ്ങി​യ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ്കൂ​ളി​ലെ മു​ഴു​വ​ന്‍ ക്ലാ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *