KOYILANDY DIARY

The Perfect News Portal

കുറ്റ്യാടിയില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനെജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. കുറ്റ്യാടി ടൗണിലെ സിറാജുല്‍ ഹുദാ മസ്ജിദില്‍ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു. ഇവിടുത്തെ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കുശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.

സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. കാല്‍ തെറ്റി വെള്ളത്തില്‍ വീഴുകയും ആണ്ടു പോവുകയുമായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്‌ക്കെത്തി. ട്യൂബ് പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *