KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ശിവക്ഷേത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഫിബ്രവരി 17മുതൽ

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഫിബ്രവരി 17മുതൽ 24 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി യോഗം അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായുളള ഫണ്ട് ക്ഷേത്ര ഊരാളൻ ചെമ്പക്കോട്ട് വിജയൻ നമ്പിയിൽ നിന്ന് ക്ഷേത്രം മേൽശാന്തി താഴെക്കാട്ട്മന നാരായണൻ നമ്പൂതിരി ഏറ്റുവാങ്ങി.

യോഗത്തിൽ സപ്താഹ കമ്മറ്റി ജനറൽ കൺവീനർ ടി.കെ വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. വി രാഘവൻ നായർ, പി.എൻ ഗോപിനാഥൻ, പി. രാമുണ്ണി, ടി.കെ കുഞ്ഞികൃഷ്ൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *