KOYILANDY DIARY

The Perfect News Portal

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മാതൃകയാവുന്നു

കുന്ദമംഗലം: മാലിന്യമുക്ത വാര്‍ഡായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മാതൃകയാവുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസനസമിതി യോഗം, ലഘുലേഖകള്‍ വിതരണം , ബോധവല്‍ക്കരണ ക്ലാസ് , കുടുംബശ്രീകളുടേ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ ദത്തെടുത്തു സംരക്ഷിക്കല്‍, ശുചിത്വസേന രൂപീകരണം എന്നിവക്ക് ശേഷം എണ്ണൂറോളം ചാക്ക് മാലിന്യങ്ങളാണ് വാര്‍ഡില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും പുതിയ ചാക്കുകള്‍ വിതരണം ചെയ്തു. വാര്‍ഡില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി തരംഗം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് കവറിന്റെ അതേ വിലക്ക് തുണിസഞ്ചി വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

 എം.കെ. രാഘവന്‍ എം.പി. രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഉല്‍ഘടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, വാര്‍ഡ് മെമ്പര്‍ സി.വി. സംജിത്ത്, പി. ശിവദാസന്‍ നായര്‍, ലീന വാസുദേവന്‍, ഷമീന വെള്ളക്കാട്ട്, പി.പവിത്രന്‍, ജിജിത്കുമാര്‍, മുസ്സത് മാസ്റ്റര്‍ , ഉഷകുമാരി ടീച്ചര്‍, ബാബു മാസ്റ്റര്‍, എ.ഗോപാലന്‍, സീന അശോകന്‍ എന്നിവര്‍ സംസാരിച്ചു.
മാലിന്യ മുക്ത പരിപാടിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കുടുംബശ്രീകളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *