KOYILANDY DIARY

The Perfect News Portal

കീഴരിയൂരില്‍ 18 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു

മേപ്പയ്യൂര്‍: മറുനാടന്‍ തൊഴിലാളിയില്‍ മലമ്ബനി കണ്ടെത്തിയ കീഴരിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും വ്യാപകം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ 29 പേര്‍ക്ക് പനിപിടിപെട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 18 പേരില്‍ രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. എന്നിട്ടും രോഗം പടരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. കീഴരിയൂര്‍ സെന്‍റര്‍, മാവിന്‍ ചുവട്, ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയം പരിസരം, നടുവത്തൂര്‍, നമ്ബ്രത്തുകര പ്രദേശങ്ങളിലാണ് രോഗബാധയുള്ളത്. ഡെങ്കി ബാധിത പ്രദേശങ്ങളില്‍ ഫോഗിങ്ങും ഫീവര്‍ സര്‍വേയും ബോധവത്‌കരണ ക്ലാസുകളും നടത്തി.

രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും ബോധവത്‌കരണവുമായി രംഗത്തിറങ്ങി. സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൊളന്റിയര്‍മാര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലുമെത്തി ബോധവത്‌കരണ നോട്ടീസ് വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *