KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചെങ്ങോട്ടുകാവ് വസന്തപുരം എന്ന സ്ഥലത്ത് സുമാർ 40 അടി ആഴമുള്ള കിണറ്റിൽ വീണ പശുവിനെ  കൊയിലാണ്ടി ഫയർഫോഴ്‌സ് രക്ഷിച്ചു. ഫയർ & റെസ്ക്യു ഓഫീസർ ശ്രീ. ബിനീഷ് മുചുകന്ന് കിണറ്റിൽ ഇറങ്ങി കയറിന്റെ സഹായത്താൽ പശുവിനെ പുറത്തെടുത്തു.
സ്റ്റേഷൻ ഓഫീസർ സി.പി .ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യു ഓഫീസർ കെ ബാബു, സിജീഷ്, മുഹമ്മദ് ഗുൽഷാദ്, വിജീഷ്, പ്രശാന്ത്, മനോജ്, സുരേഷ് കുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *