KOYILANDY DIARY

The Perfect News Portal

കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ സ്ത്രീയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പുറക്കാട് നല്ലൂപറമ്പിൽ സരോജിനി (56) ആണ് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിണറ്റിൽ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വഴുതി വീഴുകയായിരുന്നു.. നാട്ടുകാരായ മുല്ലപ്പള്ളി രവി, ആയാടത്ത് വിനോദൻ എന്നിവര് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി സ്ത്രീയെ കസേരയിൽ ഇരുത്തി പിടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ അഗ്നി രക്ഷാ സേനയെ. അറിയിയിച്ചു. 

ഉടൻ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സ്ത്രീയെയും മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വികെ ബാബു,വി കെ ബിനീഷ്, ബി ഹേമന്ദ്, ഇ എം നിധിപ്രസാദ്‌, എസ് അരുൺ,കെ സന്ദീപ്‌, പി വി മനോജ്, കെ രാകേഷ്, ഹോംഗാർഡ്‌ സത്യൻ, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *