KOYILANDY DIARY

The Perfect News Portal

ഹൃദയപൂർവം ഉച്ച ഭക്ഷണം വിതരണത്തിന് കൈത്താങ്ങായി ജിഷ്ണുവും അർഷയും

കൊയിലാണ്ടി: DYFI ഹൃദയപൂർവ്വം ഉച്ച ഭക്ഷണ വിതരണത്തിന് കൈത്താങ്ങായി ജിഷ്ണുവും അർഷയും. താലൂക്ക് ആശുപത്രിയിലേക്ക് പ്രഭാത രാത്രി ഭക്ഷണ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് വിവാഹ നാളിൽ പന്തലായനി കുറ്റാണിപൊയിൽ ജിഷ്ണു അർഷ ദമ്പതികൾ ചേർന്ന് ഒരു നേരത്തെ ഭക്ഷണത്തിനായുള്ള തുക സംഭാവന നൽകിയത്. വിവാഹ പന്തലിലെത്തി DYFI സെൻട്രൽ മേഖലാ പ്രസിഡണ്ട് വി.എം. അജീഷിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. എൽ ജി ലിജീഷ് തുക ഏറ്റുവാങ്ങി.

കഴിഞ്ഞ നിരവധി വർഷങ്ങളായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവുമായി മുന്നോട്ട് പോകുന്നത്. ഇക്കാലയളവിൽ വിശേഷ ദിവസങ്ങളിൽ സുമനസ്സുകളകൾ വലിയ പിന്തുണയാണ് ഡി.വൈ.എഫ്.ഐ.ക്ക് നൽകുന്നത്. ഓരോ ദിവസവും നൽകുന്ന പ്രഭാത രാത്രി ഭക്ഷണം നിരവധി പേർക്കാണ് കൈത്താങ്ങായി മാറുന്നത്. ഓരോ പ്രദേശത്തെയും DYFI വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ദിവസവും പ്രവർത്തനങ്ങൽക്ക് നേതൃത്വം കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *