KOYILANDY DIARY

The Perfect News Portal

കാസര്‍ഗോഡ് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ സംഘത്തിന് ആര്‍.എസ്.എസ്-ബി.ജെ.പി മര്‍ദനം

കാസര്‍ഗോഡ്:  കൂട്ടത്തിലൊരാള്‍ ചുവന്ന മുണ്ടുടുത്തതിന് കാസര്‍ഗോഡ് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ സംഘത്തിന് മര്‍ദനം. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ നെഞ്ചിന് പരിക്കേറ്റ തിരുവനന്തപുരം സ്വദേശി ജഫ്രിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുള്‍പ്പെട്ട നവജിത്തിന്റെ രോഗിയായ അമ്മയെ അക്രമി സംഘം തള്ളിയിടുകയും ചെയ്തു.

തങ്ങളുടെ ഗ്രാമത്തില്‍ ചുവന്ന മുണ്ടുടുത്ത് വന്നതെന്തിനെന്ന ചോദ്യവുമായാണ് 40 പേരോളം അടങ്ങുന്ന അക്രമിസംഘം ചുവന്ന മുണ്ടുടുത്ത ജഫ്രിനെ മര്‍ദിച്ചത്. ഡോക്യുമെന്ററി ചിത്രീകരിക്കാനും തെയ്യം കാണാനുമായി എത്തിയതായിരുന്നു നാലുപേര്‍. സംഘത്തോടൊപ്പമുണ്ടായിരുന്ന നവജിത്തിന്റെ അമ്മയെ പറക്കളായിയില്‍ എത്തി കണ്ട് മരുന്ന് നല്‍കാനായി പോയ സമയത്തായിരുന്നു ആക്രമണം.

ജഫ്രിന്‍ ഉടുത്തിരുന്ന ചുവന്ന മുണ്ട് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ പ്രകോപനം. പിന്നീട് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിക്കും മര്‍ദനമേറ്റു. ഓം എന്നെഴുതിയിരുന്നവരെ മാറ്റി നിര്‍ത്തി മറ്റുള്ളവരെയായിരുന്നു മര്‍ദ്ദിച്ചതെന്നും ജഫ്രിന്‍ പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ കൂടുതല്‍ പ്രശ്നമുണ്ടാകുമെന്നും വസ്ത്രധാരണം തന്നെയാണ് പ്രശ്നമെന്നും പിന്നീട് ആശുപത്രിയിലെത്തിയ ബി.ജെ.പി നേതാക്കളും ഇവരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *