KOYILANDY DIARY

The Perfect News Portal

കാല്‍വഴുതി കിണറ്റില്‍ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുക്കം: വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഈസ്റ്റ്‌ മലയമ്മ കല്ലിടുമ്പില്‍ മുരളീധരന്റെ ഭാര്യ സിന്ധു (35) വിനെയാണ് മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുക്കം സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ 45 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്ന് യുവതിയെ റെസ്ക്യൂനെറ്റ് ഉപയോഗിച്ച്‌ പുറത്തെത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍. വിജയന്‍, ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ഓഫീസര്‍ വിജീഷ്, നിതിന്‍, രാഹുല്‍, രമേശ്, അനീഷ്, ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സജിത്ത്, സിന്തില്‍, ഹോംഗാര്‍ഡുമാരായ ജോളി ഫിലിപ്പ്, രവീന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *