KOYILANDY DIARY

The Perfect News Portal

കാറും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം. കാസര്‍കോട് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്.

കാറില്‍ ആകെ പത്തു പേരാണ് ഉണ്ടായിരുന്നത്. അഞ്ചു പേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

പത്ത് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് ഇവര്‍. അപകടത്തില്‍ പെട്ട കാറും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ്.

Advertisements

വേളങ്കണ്ണിക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വേളാങ്കണ്ണിയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *