KOYILANDY DIARY

The Perfect News Portal

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അജ്ഞാത മൃതദേഹം

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബോട്ടണി വിഭാഗത്തിനരികിലെ കാടുപിടിച്ച പ്രദേശത്ത് മുണ്ടുകൊണ്ട് കെട്ടിയ തൊട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്‍പത് വയസിലേറെ പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഒരു മാസത്തിലേറെ പഴക്കമുണ്ട്. പ്രദേശത്ത് ഭിക്ഷയാചിച്ചു നടന്നിരുന്ന വൃദ്ധന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *