KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രന്‍ നാടക പ്രതിഭ അവാര്‍ഡ് മനോജ് നാരായണന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡ് നടനും സംവിധായകനുമായ മനോജ് നാരായണന് ആലങ്കോട് ലീലാകൃഷ്ണന്‍ സമര്‍പ്പിച്ചു.  കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം വി.ടി.മുരളി  ഉദ്ഘാടനം ചെയ്തു. അരങ്ങാടത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു. പി.വിശ്വന്‍ മാസ്റ്റർ, ഉമേഷ് കൊല്ലം, വി.കെ. രവി, സുരേഷ് ദിവാകരന്‍, ഇ.കെ. അജിത്, രാഗം മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *