KOYILANDY DIARY

The Perfect News Portal

കാമുകിയെ യാത്രയാക്കാന്‍ പര്‍ദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട് ദുബായിയില്‍ പോവുകയായിരുന്നു യുവതി. കാമുകിയുടെ വീട്ടുകാരുടെ മുന്നില്‍ കൂട്ടുകാരിയായി അഭിനയിക്കാനാണ് 20 കാരനായ കാമുകന്‍ പര്‍ദ ധരിച്ചെത്തിയത്.

പാര്‍ക്കിംഗ് ഏരിയയില്‍വച്ചായിരുന്നു യുവാവ് പര്‍ദ ധരിച്ചത്. എന്നാല്‍, ഇതേസമയം അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ക്ക് യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് സിസിടിവി വഴി യുവാവിനെ നിരീക്ഷിച്ച ഉദ്യോ​ഗസ്ഥര്‍, ടെര്‍മിനലിനുള്ളില്‍ കയറിയ ഉടനെ യുവാവിനെ വളഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് എന്തിനുവേണ്ടിയാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയത്. മറ്റു നടപടികളൊന്നും സ്വീകരിക്കാതെ താക്കീത് നല്‍കി യുവാവിനെ പറഞ്ഞുവിടുകയും ചെയ്തു. തൃശ്ശൂര്‍ സ്വദേശികളാണ് കമിതാക്കള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *