KOYILANDY DIARY

The Perfect News Portal

സൂര്യാഘാതം; ജാഗ്രത വേണമെന്ന് കോഴിക്കോട് ഡി.എം.ഒ

ജില്ലയില്‍ ചൂട് വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്ന കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി.അറിയിച്ചു.

ആരോഗ്യ പ്രശ്നങ്ങള്‍

വിയര്‍പ്പു കുരുക്കള്‍: തൊലി മടക്കുകളില്‍ പ്രത്യേകിച്ചും കഴുത്ത്, കക്ഷം, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞ്‌ ചൊറിച്ചിലോടു കൂടിയ ചുവന്ന കരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Advertisements

ഇത് ഒഴിവാക്കാന്‍ തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ കുളിക്കുകയും ത്വക്ക് വൃത്തിയായി സൂക്ഷിക്കുകയും അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും വേണം. കുളിക്കാന്‍ വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കാം .സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം .

നിര്‍ജ്ജലീകരണം: സൂര്യതാപമേല്‍ക്കുമ്ബോള്‍ ശരീരത്തില്‍ നിന്ന് ധാരാളം ജലനഷ്ടം സംഭവിക്കുന്നതിനാല്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനിടയുണ്ട്. മൂത്രത്തിന്റെ അളവ് കുറയുകയും ശരീരം വരണ്ടുപോവുകയും ചെയ്യും.

അത്യാവശ്യ ല വണങ്ങളും കൂടി നഷ്ടപ്പെടുകയാല്‍ ബോധക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ട് .
ദാഹമില്ലെങ്കില്‍ കൂടി ധാരാളം വെള്ളം കുടിക്കണം.

നിര്‍ജ്ജലീകരണം തടയാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, മോരിന്‍വെള്ളം. ഓ. ആര്‍.എസ്. ലായനി എന്നിവ ഉപയോഗിക്കണം.

പ്രമേഹരോഗികളും, പ്രായമുള്ളവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം .കുടിക്കാന്‍ ശുദ്ധ ജലം തന്നെ ഉപയോഗിക്കണം .അല്ലാത്തപക്ഷം വയറിളക്കം, മഞ്ഞപ്പിത്തം, ഛര്‍ദ്ദി മുതലായവ പിടിപെടാന്‍ സാധ്യതയുണ്ട് .ഇത് നിര്‍ജ്ജലീകരണം ഗുരുതരമാക്കിയേക്കാം

പൊള്ളല്‍: നേരിട്ട് തൊലിയില്‍ സൂര്യതാപമേറ്റാല്‍ തൊലിപ്പുറമേ പൊള്ളല്‍ ഉണ്ടാകാം .കുമിളകള്‍ ഉണ്ടായി രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തൊലി അടര്‍ന്നു പോകാനും സാധ്യതയുണ്ട്

രാവിലെ 11 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയില്‍ സൂര്യതാപമേല്‍ക്കുന്ന പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.

നിര്‍മ്മാണ സൈറ്റുകളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ളം ,എമര്‍ജന്‍സി മരുന്നുകള്‍ ,ഓ. ആര്‍.എസ്. ലായനി എന്നിവ ഉറപ്പു വരുത്തണം

കുട്ടികള്‍ വെയിലത്തു കളിക്കുന്നത് ഒഴിവാക്കണം. വെയിലത്ത് നടക്കുന്നവര്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കണം.

പൊള്ളലേറ്റ വ്യക്തിയെ ഉടന്‍ ചൂടില്‍ നിന്നു മാറ്റി പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളം കൊണ്ട് കഴുകി ഉടന്‍ തന്നെ വൈദ്യസഹായം തേടുക

സൂര്യാഘാതം: ഗുരുതരമായി സൂര്യതാപമേറ്റാലുള്ള അവസ്ഥയാണിത് .ശരി ര ത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.

സൂര്യാഘാതമേറ്റ വ്യക്തിയെ ഉടന്‍ തണുത്ത സ്ഥലത്തേക്ക് മാറ്റണം.ഇറുകിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റണം.
ഫാന്‍, ഏ .സി. എന്നിവ ഉപയോഗിച്ച്‌ ശരീരം തണുപ്പിക്കണം.

ജലവും ലവണങ്ങളും ധാരാളം രോഗിക്ക് നല്‍കണം. രോഗിക്ക് പരിപൂര്‍ണ്ണ വിശ്രമം അനുവദിക്കണം. അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *