KOYILANDY DIARY

The Perfect News Portal

കാമരാജിന്റെ ആദര്‍ശങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കോഴിക്കോട്: കാമരാജിന്റെ ആദര്‍ശങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. അത് വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കുമെത്തിക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വാര്‍ഷികസമ്മേളനസമാപനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡോ. എ. നീലലോഹിതദാസ് അധ്യക്ഷനായി. സി.കെ. നാണു എം.എല്‍.എ., എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., എം. അമുദം, അരുളാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹികനീതിയും മതേതരത്വവും നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ കെ. വീരമണി, എസ്. പ്രഹ്ലാദന്‍, കെ.വി. ബാബു എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ഡോ. എ. നീലലോഹിതദാസ് (ചെയര്‍.), എന്‍.കെ. അശോക് കുമാര്‍, പ്രൊഫ. ജെ. ഡാര്‍വിന്‍, ബാലജനാധിപതി, പി.എ. ഹംസ, പന്തളം മോഹന്‍ദാസ് (വൈസ് ചെയര്‍.), പ്രൊഫ. ഡോ. ജോണ്‍കുമാര്‍ (ജന. സെക്ര.), വി. സുധാകരന്‍, എല്‍. നോയല്‍ രാജ്, അശ്വതി നായര്‍, സോമശേഖരന്‍, ഡോ. ഹാഷിം മാട്ടുമ്മല്‍ (സെക്ര.), നെല്ലിമൂട് പ്രഭാകരന്‍ (ട്രഷ.). കേരള കമ്മിറ്റിയുടെ പ്രസിഡന്റായി പി.കെ. കബീറിനെ തിരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *