KOYILANDY DIARY

The Perfect News Portal

ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി സബ്ജൂനിയര്‍ 120 കിലോ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ മുര്‍ഷിദ് ഹുസൈന്‍, ജൂനിയര്‍ 120 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സെയിദ് ശിഹാബുദ്ദീന്‍ എന്നിവര്‍ക്കാണ് നാലാം പ്ലാറ്റ്ഫോമില്‍ സ്വീകരണം നല്‍കിയത്.

ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍, തളി ഗോള്‍ഡസ് ജിം, കാലിക്കറ്റ് ഹണ്ടേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അസോസിയേഷന്‍ ട്രഷറര്‍ എന്‍.പി. അനില്‍കുമാര്‍, ഗോള്‍ഡസ് ജിം ട്രെയ്നര്‍ പി. അനില്‍കുമാര്‍, കാലിക്കറ്റ് ഹണ്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് പി.എം. ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജൂനിയര്‍ വിഭാഗത്തിലെ സ്ക്വാറ്റില്‍ 252.5 കിലോ, ബെഞ്ച് പ്രസില്‍ 100 കിലോ, ഡെഡ് ലിഫ്റ്റില്‍ 300 കിലോയും ഉള്‍പ്പെടെ 652.5 കിലോ ഭാരമുയര്‍ത്തിയാണ് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ എം.എ. ഹിസ്റ്ററി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സെയിദ് ശിഹാബുദ്ദീന്‍ സ്വര്‍ണമെഡല്‍ നേടിയത്.

Advertisements

192.5 കിലോ (സ്ക്വാറ്റ്), 97.5 (ബെഞ്ച് പ്രസ്), 220 (ഡെഡ്ലിഫ്റ്റ്) ഉള്‍പ്പെടെ 510 കിലോ ഭാരമാണ് ഗുരുവായൂരപ്പന്‍ കോളേജിലെ ബി.എ. സോഷ്യോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥി മുര്‍ഷിദ് ഹുസൈന്‍ ഉയര്‍ത്തിയത്. തളി ഗോള്‍ഡസ് ജിമ്മിലാണ് ഇരുവരും ഭാരോദ്വഹനത്തില്‍ പരിശീലനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *