KOYILANDY DIARY

The Perfect News Portal

കാണിയുടെ മൊബൈൽ ദൃശ്യങ്ങൾ നിരീക്ഷിച്ച് തീരുമാനം മാറ്റി റഫറി

ബോസ്നിയ: മത്സരത്തിനിടെ കാണിയുടെ മൊബൈൽ ദൃശ്യങ്ങൾ നിരീക്ഷിച്ച് തീരുമാനം മാറ്റി റഫറി. സെർബിയയിലെ ഒരു ലോവർ ഡിവിഷൻ ക്ലബുകൾ തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഒരു ടീം ഗോളടിക്കുകയും റഫറി അത് അനുവദിക്കുകയും ചെയ്തു.

ഈ സമയത്ത് ഗ്യാലറിയിലുണ്ടായിരുന്ന എതിർ ടീം ആരാധകൻ തൻ്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ നിരീക്ഷിച്ച റഫറി തൻ്റെ തീരുമാനം മാറ്റുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം നടന്നത് ബോസ്നിയയിലാണെന്നും റിപ്പോർട്ടുകളുണ്ട്