KOYILANDY DIARY

The Perfect News Portal

കാണാതായ യുവാവിന്റെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ യുവാവിന്റെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കീഴരിയൂർ മൂശാരിക്കണ്ടി രാജീവനാണ് (36) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിയോടെ വീട് വിട്ട് ഇറങ്ങിയതായിരുന്നു. പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ മുത്താമ്പി പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 7 മണിയോടെ കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനസികാസ്വസ്ഥതയുള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ രാധ.

Leave a Reply

Your email address will not be published. Required fields are marked *