KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിൻ്റെ നിർമ്മാണം ആരംഭിച്ചു

കൊയിലാണ്ടി പൂക്കാട് – കെ.ദാസൻ എം.എൽ.യുടെ ആസ്തി വികസന നിധിയിൽ നിന്നും 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.   പുതുശ്ശേരി താഴെയിൽ നടന്ന പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു.  4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും.  കുറ്റ്യാ ടി ജലസേചന പദ്ധതിയുടെ ബ്രാഞ്ച് കനാൽ ഓരത്ത് കൂടിയാണ് റോഡ് നിർമ്മിക്കുന്നത്. 
നിർമ്മാണ മേൽനോട്ടം കുറ്റ്യാടി ജലസേചന വിഭാഗം കക്കോടി സബ് ഡിവിഷൻ ഓഫീസിനാണ്.   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ശാലിനി ബാലകൃഷ്ണൻ, വേണുഗോപാലൻ, ഇ. അനിൽകുമാർ, ഉണ്ണി തീയക്കണ്ടി, ഷബീർ എനവനക്കണ്ടി, സി. അജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *