KOYILANDY DIARY

The Perfect News Portal

കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

കൊയിലാണ്ടി: തിരുവങ്ങൂർ കാപ്പാട് റോഡില്‍ നിന്നും കിട്ടിയ 9500 രൂപ ഉടമസ്ഥനെ തിരികെ ഏല്‍പിച്ച് ഓട്ടോ ഡ്രെെവര്‍ മാത്രകയായി. കൊയിലാണ്ടി കൊല്ലം സ്വദേശിനിയുടെ 9500 രൂപ മകന്‍റെ കയ്യില്‍ നിന്നും യാത്രക്കിടെ കാപ്പാട് റോഡില്‍ നഷ്ടപ്പെടുകയായിരുന്നു. 
തിരുവങ്ങൂര്‍ ഓട്ടോ ഡ്രെെവറായ കാപ്പാട് സ്വദേശി  കരുവഞ്ചേരിക്കണ്ടി രഞ്ചിത്ത് കുമാറിന്‍റെ കയ്യില്‍ കിട്ടിയ പണം ഉടമസ്ഥയെ പോലീസിൻ്റെ സാന്നിധ്യത്തിൽതിരികെ ഏല്‍പ്പിക്കുകയായിരുന്നു. രഞ്ചിത്ത്കുമാര്‍  കഴിഞ്ഞ 3 വര്‍ഷത്തോളമായി തിരുവങ്ങൂരില്‍ ഓട്ടോ ഡ്രെെവറായി ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *