KOYILANDY DIARY

The Perfect News Portal

കല്യാണി അമ്മക്കും പെൺ മക്കൾക്കും സേവാഭാരതി നിർമ്മിച്ച് നൽകും

 കൊയിലാണ്ടി: ലോക വനിതാ ദിനത്തിൽ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മേലൂരിൽ തൈക്കണ്ടി താഴെ കുനിയിൽ കല്യാണി അമ്മക്കും രണ്ടു പെൺമക്കൾക്കും സേവാഭാരതി നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം കൊളത്തൂർ അദ്വൈതാ ശ്രമം മഠാധിപതി ശ്രീചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. വി.എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൂമുള്ളി കരുണൻ മുഖ്യാതിഥിയായിരുന്നു.
സേവാഭാരതി ജില്ലാ പ്രസിഡണ്ട്  എം. നാരായണൻ, പി. ഗിരിഷ് കുമാർ (മാതൃഭൂമി), ശശി കമ്മട്ടേരി (ഹിന്ദു ഐക്യവേദി), കെ.എം രാജീവൻ (സ്റ്റീൽ ഇൻഡ്യ), ദാസൻ പറമ്പത്ത് (എസ്.എൻ.ഡി.പി. കൊയിലാണ്ടി മേഖലാ പ്രസിഡണ്ട്), ശ്രീധരൻ പുതുക്കുടി, ജയ്കിഷ് മാസ്റ്റർ (ബി.ജെ.പി), വിനോദ് കുമാർ വി.എം, ധനരാജ് .ആർ , എന്നിവർ സംസാരിച്ചു. ചടങ്ങിൽ രജി കെ.എം സ്വാഗതവും, മുരളി കെ. കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *