KOYILANDY DIARY

The Perfect News Portal

കര്‍ഷകസംഘം ജില്ലാ ജാഥ സമാപിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 9ന് കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നില്‍ നടക്കുന്ന കര്‍ഷക രോഷ കൂട്ടായ്മയുടെ പ്രചരണത്തിന്റെ ഭാഗമായി എം. മെഹബൂബിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സംഘം ജില്ലാ ജാഥ ചെങ്ങോട്ടുകാവില്‍ സമാപിച്ചു.
കായണ്ണ, കൂരാച്ചുണ്ട്, പനങ്ങാട്, കൂട്ടാലിട, നടുവണ്ണൂര്‍, ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി, കാട്ടിലെപീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചെങ്ങോട്ട്കാവില്‍ നടന്ന സമാപനയോഗം കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ബേബി സുന്ദര്‍രാജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എം. മെഹബൂബ്, ജില്ലാ സെക്രട്ടറി പി. വിശ്വന്‍, കന്മന ശ്രീധരന്‍, കെ. ഷിജു, ടി.വി. ഗിരിജ, സുജാത മനക്കിലാത്ത്, പി.വി. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *