KOYILANDY DIARY

The Perfect News Portal

കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ വൃദ്ധനെ നടുറോഡിൽ കണ്ടെത്തി

കൊല്ലം : കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

കരുനാഗപ്പള്ളിയിലെ അറിയപെടുന്ന കുടുംബത്തിലെ അംഗമായ രാധാകൃഷ്ണപിള്ള ചെവിയില്‍ വ്രണവുമായി അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു,

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ബസ്റ്റാന്റില്‍ അവശനിലയില്‍ ദുര്‍ഗന്ധം വമിച്ചു കിടന്ന രാധാകൃഷ്ണപിള്ളയെ കരുനാഗപ്പള്ളി സിഐ രാജേഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രില്‍ എത്തിക്കുകയായിരുന്നു.

Advertisements

ഡോക്ടര്‍മാറുടെ പരിശോധനയില്‍ തലയില്‍ പഴുപ് കയറി പുഴു വന്ന നിലയിലായിരുന്നു തുടര്‍ന്ന് പോലീസ് തന്നെ രാധാകൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ എത്തിച്ച്‌ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.

പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊല്ലം പത്തനാപുരം ഗാന്ധിഭവന്‍ രാധാകൃഷ്ണ പിള്ളയുടെ സംരക്ഷണം ഏറ്റെടുത്തു. സാമൂഹിക പ്രവര്‍ത്തകനായ സിദ്ദിഖാണ് രാധാകൃഷ്ണപിള്ളയുടെ ദയനീയാവസ്ഥ പോലീസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *