KOYILANDY DIARY

The Perfect News Portal

കരനെല്‍ക്കൃഷിക്കായി വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും കൈകോര്‍ക്കുന്നു

വളയം: വളയം പഞ്ചായത്തിലെ പൂവം വയലില്‍ കരനെല്‍ക്കൃഷിക്കായി വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും കൈകോര്‍ക്കുന്നു. തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയിലെ കാട് വെട്ടിതെളിച്ചാണ് കൃഷിക്കായി തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും നിലം ഒരുക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഭൂമി ഒരുക്കുന്ന തിരക്കിലായിരുന്നു. പുതുതലമുറയ്ക്ക് ജൈവകൃഷിയില്‍ അറിവ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാര്‍ത്ഥികളെ കൃഷിയില്‍ പങ്കാളിയാക്കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി വളയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്ക് ചേര്‍ന്നു. തനത് നാടന്‍ കര്‍ഷക വേഷത്തില്‍ നിലം ഒരുക്കാന്‍ വിദ്യാര്‍ത്ഥികളും തൊഴില്‍ ഉറപ്പ് പ്രവര്‍ത്തകരും എത്തിയത് .

ഇന്ന് രാവിലെ 9ന് കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വിദ്യര്‍ത്ഥികള്‍ വിത്ത് ഇറക്കി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.ദിവാകരന്‍, പഞ്ചായത്ത് മെമ്ബര്‍ രവിന്ദ്രന്‍ , എന്‍.എസ്.എസ് വളണ്ടിയര്‍ സബിത, കൃഷി ഉദ്യോഗസ്ഥര്‍ , കൃഷിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *