KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര-ചെമ്പ്ര റോഡിലെ വെള്ളക്കെട്ടില്‍ മാലിന്യം ചീഞ്ഞഴുകുന്നു

പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര റോഡിലെ വെള്ളക്കെട്ടില്‍ മാലിന്യം ചീഞ്ഞഴുകുന്നു. ടാക്സി സ്റ്റാന്റിനോട് ചേര്‍ന്നു കിടക്കുന്ന ചതുപ്പ് നിലത്താണ് മാലിന്യം കുന്നുകൂടിയത്. മലിനവസ്തുക്കളും ചിലകടക്കാരും മറ്റും തട്ടുന്ന മാലിന്യവും കൂടിക്കുഴഞ്ഞു കിടക്കുന്ന വെള്ളക്കെട്ട് ജീര്‍ണിച്ച അവസ്ഥയിലാണ്. രോഗവാഹിയായ കൊതുകുകളൂം കൃമി കീടങ്ങളും ഇതില്‍ വന്‍തോതിലുണ്ട്.

ജില്ലാ കളക്ടറുടെ അധീനതയിലുള്ള സ്ഥലമാണിത്. ചുറ്റും സിനിമാ തിയേറ്റര്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉണ്ട്. ചതുപ്പ് പ്രദേശത്തിന്റെ മതില്‍ തകര്‍ന്നു കിടക്കുകയാണ്. വേനല്‍ക്കാലത്ത് ഇതിന്റെ ഒരു ഭാഗം വാഹന പാര്‍ക്കിംഗ് ഏരിയ ആണ്. ഇവിടെ കാര്‍ണിവലും നടത്തും. മഴക്കാലമായതോടെ വിശാലമായ നിലം വെള്ളക്കെട്ടാണ്. ഇതിലാണ് മാലിന്യക്കുണ്ടും. ഇവിടം വൃത്തിയാക്കാന്‍ സത്വര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *