KOYILANDY DIARY

The Perfect News Portal

എം എസ് പി ക്യാമ്പിന്റെ നേതൃത്വത്തില്‍ ശുചികരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

മലപ്പുറം: എം എസ് പി ക്യാമ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചികരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സമീപത്തെ ഹോസ്പിറ്റലുകളും കലക്ടറേറ്റ് പരിസരവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് വൃത്തിയാക്കുന്നത്. ഡി ജി പിയുടെ നിര്‍ദേശമനുസരിച്ചാണ് കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവൃത്തികള്‍.

പകര്‍പ്പനി പടരുന്നത് തടയാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതോടൊപ്പമാണ് പോലിസുകാര്‍ക്കൂടി ഈ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.എം എസ് പി കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ ശുചീകരണ പ്രവൃത്തികളാണ് ജില്ലയില്‍ നടത്തുന്നത്. ഡി ജി പിയുടെ നിര്‍ദേശമനുസരിച്ചണ് പരിപാടി.

അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൂടി ബോധവല്‍ക്കരിച്ചും പങ്കാളികളാക്കിയുമാണ് ശുചീകരണം. സമീപത്തെ ഹോസ്പിറ്റലുകള്‍, കലക്ടറേറ്റ് പരിസരം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എം എസ് പി ക്യാമ്പിന്റെ ചുറ്റുപ്രദേശങ്ങള്‍ തുടങ്ങിയടത്തെല്ലാം ശുചീകരണ പ്രവൃത്തികള്‍ നടത്തി.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *