KOYILANDY DIARY

The Perfect News Portal

കയർ തൊഴിലാളികൾക്കുള്ള ആനുകൂല്യം വിതരണം ചെയ്തു

കൊയിലാണ്ടി: ക്ഷേമനിധി അംഗങ്ങളായ കയർ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർഗോഡ്, പാലക്കാട്, വയനാട് ജില്ലകളിൽപെട്ട കൊഴിലാളികൾക്കുള്ള ആനുകൂല്യമാണ് വിതരണം ചെയ്തത്. കയർ വ്യവസായത്തിലെ അസംഘടിത വിഭാഗത്തിലുള്ള പാവപ്പെട്ട തൊഴിലളികൾക്കും വിരമിക്കൽ ആനുകൂല്യം അനുവദിക്കണമെന്ന് ദീർഘകാലത്തെ ആവശ്യമാണ് ഇപ്പോൾ സർക്കാർ പരിഗണിച്ചിരിക്കുന്നത്.

coir

 

ക്ഷേമനധി ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ കയർ തൊഴിലാളികൾക്കുള്ള വിവാഹ ധനസഹായ വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ നിർവ്വഹിച്ചു.

Advertisements

ചീഫ എക്‌സിക്യൂട്ടീവ് ഓഫീസർ കെ. എം. ഷാജി, മുൻസിപ്പൽ കൗൺസിലർ സി. കെ. സലീന, കയർതൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി എം. എം. മൂത്തോറൻ മാസ്റ്റർ,സ പി. രാമചന്ദ്രൻ, എം. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.റീജിയണൽ ഓഫീസർ എം. ജെ. ദേവസ്യ നന്ദിപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *