KOYILANDY DIARY

The Perfect News Portal

രാജ്യത്തിന് മാതൃകയായി കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി

കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്.  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക് കൊയിലാണ്ടി കേന്ദ്രീകരിച്ച് 2010ൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ നാല് ഉൽപ്പാദന യൂണിറ്റുകളും ഒമ്പത് ഉൽപ്പന്നങ്ങളും 25 ഹോം ഷോപ്പുകളുമായാണ് പദ്ധതിയുടെ തുടക്കം. ഇപ്പോ ൾ അഞ്ഞൂറിനടുത്ത് ഹോം ഷോപ്പ് ഉടമകളും 36 ഉൽപ്പന്നങ്ങളുമായി 250 ൽ പരം ഉൽപ്പാദന യൂണിറ്റുകളും, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാർ, മാനേജ്മെൻറ് ടീം അംഗങ്ങൾ തുടങ്ങി 800 ഓളം കുടുംബങ്ങൾക്ക് പദ്ധതി അത്താണിയായി മാറി കഴിഞ്ഞു.

കുത്തക കമ്പനി കളുടെ വൈവിധ്യമായ ഉൽപ്പന്നങ്ങളുടെ തള്ളിച്ചയിലും പരസ്യ പ്രളയത്തിലും പെടാതെ നാട്ടു നൻമയും നാടൻ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച നാട്ടുകാരാണ് രാജ്യത്തിന് മാതൃകയാകുന്ന ഈ വിജയത്തിന്റെ ശിൽപ്പികളെന്ന് ഹോം ഷോപ്പ് ഭാരവാഹിക ൾ പറഞ്ഞു. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഓരോ ഗ്രാമപഞ്ചായത്തിലും വാർഡുകളിലും ഹോം ഷോപ്പുകൾ ആരംഭിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. അപേക്ഷകരെ ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കുന്നവരെ മാർക്കറ്റിംഗ് മാനേജ്മെൻറ്, ഡയറക്ട മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആറു ദിവസത്തെ പരിശീലനം നൽകിയാണ് നിയമനം നടത്തുക.

ഒരു മാനേജ്മെന്റ് ടീം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു എന്നതാണ് ഹോം ഷോപ്പ് പദ്ധതിയുടെ പ്രത്യേകത. പദ്ധതിയിൽ പ്രവർത്തിക്കുന്ന  എല്ലാവർക്കും ഇൻഷുറൻസ് പദ്ധതി. ഹോം ഷോപ്പ് ഓണർമാരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കാളർഷിപ്പ് ശ്രീനിധി സമ്പാദ്യ പദ്ധതി അംഗത്വം’, സ്നേഹനിധി ചികിൽസാ സഹായ പദ്ധതി, കോൺട്രിബ്യൂട്ടറി പെൻഷൻ തുടങ്ങിയ ഹോം ഷോപ്പ് ഉടമകൾക്ക് വേണ്ടി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ മാസം ഹോം ഷോപ്പ് പദ്ധതിയുടെ പരിപാടിയിൽ പങ്കെടുത്ത് ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഹോം ഷോപ്പ് ഓണർമാർക്ക് ഇരുചക്രവാഹനങ്ങൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി വിജയമായതിനെ തുടർന്ന് മറ്റ് ജില്ലകളിൽ കൂടി ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.  ഇതിന് മാർഗ്ഗ നിർദ്ദേശം നൽകാൻ കോഴികോട് ജില്ലയിലെ മാനേജ്മെന്റ് ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹോം ഷോപ്പ് പദ്ധതിയുടെ ഏഴാം വാർഷികാഘോഷം 26 ന് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് ആഘോഷിക്കും.

കെ.ദാസൻ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നാടക സിനിമാ നടി നിലമ്പൂർ ആയിഷ ഉൽഘാടനം ചെയ്യും. ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്ന ആശയത്തിലെക്ക് ഒരു ചുവട് നടന്നടുക്കുക, അസാധ്യമെന്ന് തോന്നാവുന്ന ഒരു സ്വപ്നത്തെ സാധ്യമാക്കി കേരളത്തിനു തന്നെ മാതൃകയാവും വിധം വിജയത്തിന്റെ ഏഴ് സംവത്സരങ്ങൾ പിന്നിടുകയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *