KOYILANDY DIARY

The Perfect News Portal

കബഡി മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കബഡി മത്സരം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കബഡി മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ കുരുക്ഷേത്ര കീഴരിയൂർ, വനിതാ വിഭാഗത്തിൽ ശിവജി കൊയിലാണ്ടി എന്നിവർ വിജയികളായി. പുരുഷ വിഭാഗത്തിൽ ശിവജി കാപ്പാട്, വനിതാ വിഭാഗത്തിൽ  സി.കെ.ജി. പേരാമ്പ്ര എന്നിവർ സെക്കൻ്റ് റെണ്ണറപ്പ്  ആയി. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ വി.കെ. ജയൻ സമ്മാനദാനം നിർവഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അമൽ ഷാജി വി എം, ഉണ്ണികൃഷ്ണൻ മുത്താമ്പി, എം.വി. ജിതേഷ്, അഭിൻ അശോക്, കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ, കൊയിലാണ്ടി ഏരിയ ജനറൽ സെക്രട്ടറി  കെ.പി.എൽ. മനോജ് എന്നിവർ മത്സരത്തിന്  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *